Banner Ads

കട്ടക്കിൽ കർഫ്യൂ പ്രഖ്യാപിച്ചു: സംഘർഷാവസ്ഥ; ഒഡീഷ സർക്കാർ അതീവ ജാഗ്രതയിൽ

ഭുവനേശ്വർ: ദുർഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് ഒഡീഷയിലെ കട്ടക്ക് നഗരത്തിൽ 36 മണിക്കൂർ നേരത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ച് സർക്കാർ. നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കാനായി ഇന്റർനെറ്റ് സേവനങ്ങളും നിരോധിച്ചു.കട്ടക്കിലെ ദർഗ ബസാർ പ്രദേശത്താണ് സംഘർഷം ആരംഭിച്ചത്.

ഉച്ചത്തിൽ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ ഏറ്റുമുട്ടലിലേക്ക് വഴിവെച്ചത്.ബൈക്ക് റാലിക്കിടെ കല്ലേറ് 25 പേർക്ക് പരിക്ക് ഞായറാഴ്ച അനുമതിയില്ലാതെ നടത്തിയ ബൈക്ക് റാലിക്കിടെ കല്ലേറുണ്ടായതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഈ അക്രമത്തിൽ 25 പേർക്ക് പരിക്കേറ്റു.

സംഘർഷം വ്യാപിക്കുന്നത് തടയാനും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാനുമാണ് സർക്കാർ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ജനങ്ങൾ വീടിനുള്ളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.