Banner Ads

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു; അന്ത്യം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കൊച്ചി : പ്രമുഖ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസ്സായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.44നായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയതിനു ശേഷം ഞായറാഴ്ചയോടെ കോതമംഗലത്തെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വെക്കും.

വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ടി എൻ സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവർ മക്കളാണ്. കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ, ഭുവനേശ്വരി എന്നിവരാണ് മരുമക്കൾ.