
തിരുവനന്തപുരം: സി.പി.എം. വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറിയും പ്രാദേശിക നേതാവുമായ സ്റ്റാൻലിയെ ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാലക്കുഴിയിലെ ഒരു ലോഡ്ജിലാണ് സംഭവം.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.സെപ്റ്റംബർ 24-നാണ് സ്റ്റാൻലി വീട്ടിൽ നിന്ന് ഇറങ്ങിയത്. 25-ാം തീയതി മുതൽ ചാലക്കുഴിയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പുറത്ത് കാണാതായതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്.