
മുംബൈ : ഓൾഡ് മോങ്ക് ‘റം’ അല്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ച് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ന്യൂട്രൽ സ്പിരിറ്റിൽ കൃത്രിമമായി റം ഫ്ലേവർ ചേർത്താണ് ഇത് നിർമ്മിക്കുന്നതെന്നും ഇതിൽ യഥാർത്ഥ റമ്മിന്റെ അളവ് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും അതോറിറ്റി വ്യക്തമാക്കി.
അതിനാൽ ഉൽപ്പന്നത്തെ റം എന്ന് വിൽക്കുന്നതിന് പകരം റം ഫ്ലേവേർഡ് സ്പിരിറ്റ് എന്ന് മാറ്റണമെന്നും അതോറിറ്റി കോടതിയിൽ ആവശ്യപ്പെട്ടു. ഓൾഡ് മോങ്കിന്റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് എന്ന വ്യാജ അവകാശവാദം നീക്കം ചെയ്യാനും നിർദേശമുണ്ട്.
ഉൽപ്പന്നത്തിന്റെ 95 ശതമാനത്തോളം ഭാഗവും പഴക്കം ചെന്നതല്ലാത്ത ന്യൂട്രൽ സ്പിരിറ്റാണെന്ന് പരിശോധനയിൽ കണ്ടെത്തി. നിർമ്മാണത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മോങ്കിന്റെ വിൽപ്പന നേരത്തെ എഫ്എസ്എസ്എഐ വിലക്കിയിരുന്നു.