പാലക്കാട്: കുമ്പിടി സഹകരണ ബാങ്കിൽ മുക്കുപണ്ടം വെച്ച് സാമ്പത്തിക തിരിമറി നടത്തിയയാളെ ഡിസിസി ഭാരവാഹി ആക്കിയതിലാണ് തർക്കം. കുറ്റാരോപിതനെ വിടി ബൽറാം തന്റെ നോമിനിയായി ഡിസിസി ഭാരവാഹി ആക്കി എന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. തുടർന്ന് നേതാക്കൾ തമ്മിലുള്ള തർക്കം കൂട്ടത്തല്ലിലെത്തി. ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻകെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ കെപിസിസി നിർവ്വാഹക സമിതി അംഗം സിവി ബാലചന്ദ്രൻ എന്നിവർ യോഗത്തിൽ ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് യോഗം പിരിഞ്ഞു. നേതാക്കൾ പരസ്പരം കസേര എടുത്തെറിഞ്ഞാണ് തല്ല് തുടങ്ങിയത. വിടി ബൽറാം പങ്കെടുക്കേണ്ട യോഗം ആയിരുന്നു, എന്നാൽ അദ്ദേഹം എത്തിയില്ല. വിഡി സതീശനെ കണ്ട് നിയോജകമണ്ഡലം നേതാക്കൾ ഈ വിഷയം ധരിപ്പിച്ചിരുന്നു. എന്നാൽ ഒരു നിലയിലും ഇടപെടൽ ഉണ്ടായിട്ടില്ല എന്നാണ് നിയോജകമണ്ഡലം നേതാക്കൾ പറയുന്നത്