Banner Ads

കോൺഗ്രസുകാർ വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെ; വന്ദേമാതരം വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ അഭിമാനത്തോടെ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ ദേശീയഗാനം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ടി ജി മോഹൻദാസിന്റെ പ്രസ്താവനയോട് പാർട്ടിക്കോ തനിക്കോ യോജിപ്പില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഈ അറസ്റ്റ് സർക്കാരിന്റെ ഇരട്ടത്താപ്പാണ്. തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.