
തൃശൂർ: സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി കാരണം രാജി ബി.ജെ.പി ടിക്കറ്റിൽ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപനം.തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പഴയന്നൂർ മണ്ഡലം പ്രസിഡന്റ് പി.സി. മനോജ് ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്.ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് മനോജിനെ രാജിയിലേക്ക് നയിച്ച പ്രധാന കാരണം.
ബി.ജെ.പി. സ്ഥാനാർഥിയായി താൻ മത്സര രംഗത്ത് ഉണ്ടാകുമെന്ന് പി.സി. മനോജ് പ്രഖ്യാപിച്ചു.മനോജിന്റെ രാജിക്ക് പിന്നാലെ, മണ്ഡലം വൈസ് പ്രസിഡന്റ് യു. അബ്ദുള്ളയെയാണ് കോൺഗ്രസ് നേതൃത്വം പകരക്കാരനായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ തൃശ്ശൂരിൽ നിലനിൽക്കുന്ന അതൃപ്തിയും ആഭ്യന്തര പ്രശ്നങ്ങളും തുറന്നുകാട്ടുന്നതാണ് ഈ അപ്രതീക്ഷിത കൂറുമാറ്റം.