വാടാനപ്പള്ളി: സമ്ബൂർണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി വാടാനപ്പള്ളി
ഗ്രാമപഞ്ചായത്തിനെപ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ പി.എം.അഹമ്മദ് പ്രഖ്യാപനം നിര്‍വഹിച്ചു.പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.എം. നിസ്സാര്‍ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചായത്തിലെ 8253 വീടുകളില്‍ കുടുംബശ്രീ-അംഗൻവാടി പ്രവര്‍ത്തകര്‍, വാടാനപ്പള്ളി പരിധിയിലെ സ്കൂളുകളിലെ ഐ.ടി ക്ലബ്, എന്‍.എസ്.എസ്, ഡിജി കേരളം വളന്റിയര്‍മാര്‍ എന്നിവര്‍ മുഖേന സർവേ നടത്തിയിരുന്നു ഇതിലൂടെ കണ്ടെത്തിയ 2000ഓളം പഠിതാക്കള്‍ക്ക് സാക്ഷരത പ്രേരകമാരായ ശാഖി, ബിന്ദു, ടെക്നിക്കല്‍ അസി. ഫ്രാന്‍സീസ്, ഷിന്റോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ തൊഴിലുറപ്പ് തൊഴിലിടങ്ങളിലായി ക്യാമ്ബ് സംഘടിപ്പിച്ച് പരിശീലനം നല്‍കി മൂല്യനിര്‍ണയം നടത്തിയാണ് സമ്ബൂര്‍ണ സാക്ഷരത പഞ്ചായത്തായി വാടാനപ്പള്ളിയെ മാറ്റിയത്.