Banner Ads

മദ്യലഹരിയിൽ എത്തിയ സംഘം മാരകായുധങ്ങളുമായി യുവാക്കളെ അക്രമിച്ചതായി പരാതി

ചങ്ങരംകുളം ആലംകോട് ഉദിന് പറമ്പിൽ മദ്യലഹരിയിൽ എത്തിയ യുവാക്കൾ അക്രമം നടത്തിയതായി പരാതിയുള്ളത്.ആൾകൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ്‌ ലഹരി സംഘം അക്രമം തുടങ്ങിയത്. അക്രമത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് വെട്ടേറ്റു.ഉദിന് പറമ്പ് സ്വദേശി വടക്കേയിൽ സുബൈർ( 45)ഉദിന് പറമ്പ് സ്വദേശി റാഫി (39), ഉദിന് പറമ്പ് സ്വദേശി ലബീബ് (21) എന്നിവർക്കാണ് പരുക്ക് പറ്റിയത്.മാരകാധങ്ങളുമായി വന്ന സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ സുബൈറിനെ വാൾ കൊണ്ട് തലക്ക് വെട്ടി പരീക്കെൽപ്പിച്ചു.

സുബൈറിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച റാഫിയെ ഇരുമ്പ് വടി കൊണ്ട് കഴുത്തിന് പുറക് വശത്ത് അടിക്കുയായിരുന്നു. അക്രമം നടത്തി തിരിച്ചു പോകുന്ന വഴിയേയാണ് ലബീബിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. സുബൈറിന് തലയിൽ ഒൻപത് തുന്നൽ ഉണ്ട്. പരിക്കേറ്റ മൂന്ന് പേരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസിൽ പരാതി അന്വേഷണം ആരംഭിച്ചു. ഇതിന് മുന്പും ഉദിന് പറമ്പ് പ്രദേശത്ത് ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *