തിരുവനന്തപുരം: ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുളത്തൂരിലെ ഒരു അപ്പാർട്ട്മെന്‍റില്‍ വെച്ചായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സ്വദേശി ദീപുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.തിരുവനന്തപുരത്ത് സ്വകാര്യഫ്‌ളാറ്റില്‍ സുഹൃത്തിനോടൊപ്പം താമസിക്കുകയായിരുന്നു വിദ്യര്‍ത്ഥിനി. പെണ്‍കുട്ടിയുടെ മറ്റൊരു സുഹൃത്തിന്റെ പരിചയത്തിലുള്ള ദീപു ഇയാളെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പുലര്‍ച്ചെ ഒന്നരയോടെ ഇവരുടെ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു.
പിന്നാലെ ഫ്‌ളാറ്റില്‍ കയറുകയും മദ്യം കുടിപ്പിച്ച് ബലാത്സംഗത്തിനിരായാക്കുകയുമായിരുന്നു.കൂടാതെ പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രതി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിദ്യാര്‍ത്ഥിനിയെ ഭീഷണിപെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യം ദീപുവിന്‍റെ കൈവശം ഉണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.