Banner Ads

പണപ്പിരിവിനായി കാഞ്ഞങ്ങാട് 16 കാരനെ ; തട്ടിക്കൊണ്ടുപോയതായി പരാതി

കാഞ്ഞങ്ങാട്: കാറിലും ബൈക്കിലുമെത്തിയ സംഘം 16 കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പണപ്പിരിവ് നടത്തിയതായി ആരോപിച്ചാണ് തട്ടികൊണ്ടുപോയത്. പരാതിയിൽ നാല് പേർക്കെതിരെ ഹോസൂർഗ് പൊലീസ് കേസെടുത്തു.

ഹോസുർഗ് ബദരിയ നഗറിലെ പി. ഷിഹാനെയാണ് ആക്രമിച്ചത്. മുസമ്മിൽ കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. ബൈക്കിൽ വന്നവർ യുവാവിനെ കയറ്റിക്കൊണ്ട് പോയി കല്ലൂരാവി മുണ്ടത്തോട് വെച്ച് തലക്കും മുഖത്തും അടിക്കുകയായിരുന്നു.

ഈ സമയം കാറിലെത്തിയ മറ്റൊരാൾ തട്ടികൊണ്ടുപോയി മീനാപ്പീസ് കടപ്പുറത്തെത്തിച്ച് വടി കൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. നാട്ടിൽ പിരിവ് നടത്തിയതായി ആരോപിച്ചായിരുന്നു അക്രമമെന്നും പരാതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *