
പത്തനംതിട്ട: ലഹരിക്കടിമയായ പിതാവ് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി, സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം സി ഡബ്ല്യൂ സി പോലീസിന് പരാതി നൽകി. ബെൽറ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. സി ഡബ്ല്യു സിയാണ് കൂടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പോലീസിൽ പരാതി നൽകാൻ ധൈര്യമില്ലാത്തതിനാൽ സി ഡബ്ല്യു സിയിൽ പരാതി നൽകുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.നിലവിൽ പരാതി കൂടൽ പോലീസിന്റെ പരിഗണനയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. പരാതിപ്പെട്ടത് കുട്ടിയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ്.