Banner Ads

നഷ്ടപരിഹാരം നിരസിച്ചു: വിജയ് സാന്ത്വന സഹായം നേരിട്ട് നൽകാനായി കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ വീട്ടമ്മ തിരികെ നൽകി.

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നേരിട്ട് അനുശോചനം അറിയിക്കാൻ കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച്, നഷ്ടപരിഹാരമായി ലഭിച്ച 20 ലക്ഷം രൂപ മരിച്ച രമേശിന്റെ ഭാര്യ സംഗവി ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ചു.പണത്തേക്കാൾ വലുതാണ് വിജയ് നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനം എന്ന് സംഗവി വ്യക്തമാക്കി.

തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്‌യുടെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും അവർ പരാതിപ്പെട്ടു. സംഭവത്തിൽ മരിച്ചവരുടെ 37 കുടുംബങ്ങളാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ മഹാബലിപുരത്ത് എത്തിയിരുന്നത്. സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും മറ്റ് ബന്ധുക്കളും ഇവിടെ എത്തിയിരുന്നു.

കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് സംഗവിയുടെ ഭർത്താവ് രമേശ് മരിച്ചത്.കരൂരിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് സംഗവിയുടെ ഭർത്താവ് രമേശ് മരിച്ചത്.