
തിരുവനന്തപുരം:കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടവരെയാണ് പാർട്ടി നേതാക്കൾ ജയിലിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് സ്വീകരണം നൽകുന്നതും ജയിലിൽ എത്തി ആശ്വസിപ്പിക്കുന്നതും. ഇതുപോലെ ചെയ്യാലും പാർട്ടി നിങ്ങൾക്ക് ഒപ്പമുണ്ടെന്ന സന്ദേശമല്ലേ എന്നും അദ്ദേഹം ചോദിച്ചു കന്റോൺമെന്റ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാൽ വളർന്നു വരുന്ന തലമുറയക്ക് ഏറ്റവും ഹീനമായ സന്ദേശമാണ് സി.പി.എം നൽകുന്നത്. അതിൽ അവർക്ക് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എഫ്.ഐ.ആർ എടുത്തതിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.
പാർട്ടി അന്വേഷണം പൊലീസ് അന്വേഷണത്തെ ബാധിക്കില്ല .പാർട്ടിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷണം നടത്തുന്നത്. സി.പി.എമ്മിനെ പോലെ പാർട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ല. സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സി.പി.എമ്മിൽ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല. പാർട്ടി അന്വേഷണം മാത്രമെ നടക്കാറുള്ളൂ. രണ്ടു ദിവസം മുൻപാണ് എന്റെ മുന്നിൽ പരാതി വരുന്നത്.
രണ്ട് കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന കേസിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടി വളർന്നു വരുന്ന തലമുറയ്ക്ക് എന്തു സന്ദേശമാണ് നൽകുന്നത്?രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത് ജയിലിൽ പോയി പുറത്തിറങ്ങുന്നവർക്കാണ് സാധാരണ സ്വീകരണം നൽകുന്നത് എന്ന് അദ്ദേഹം ചോദിച്ചു