അഹമ്മദാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു.പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മയായിട്ടാണ് പാർക്ക്. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള കച്ചിൽ ആണ് പാർക്ക് നിർമിക്കുക. സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക് നിർമിക്കുന്നത്.
സിന്ദൂർ വനം’ എന്ന പേരിലാണ് പാർക്ക് അറിയപ്പെടുക. ഒന്നര വർഷം കൊണ്ട് പാർക്കിന്റെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇതിന് മുൻപായി വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഭൂട് മാണ്ഡവി റോഡരികിലെ എട്ട് ഹെക്ടർ വനഭൂമിയിലാണ് പാർക്ക് വരിക.ദൗത്യത്തിന് ശേഷം പ്രധാനമന്ത്രിയുടെ പൊതുപരിപാടി നടന്ന സ്ഥലവും ഈ പാർക്കിൽ വരും. പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്കായും ഈ പാർക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു.ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ തയ്യാറാക്കും . സായുധ സേനകളോടുള്ള ആദരസൂചകമായാണ് പാർക്ക് നിർമിക്കുന്നത്. ആക്രമണത്തിൽ മരിച്ച 26 പേരിൽ മൂന്ന് പേർ ഗുജറാത്തുകാരായിരുന്നു .
പാർക്കിൽ നടാനുള്ള മരങ്ങളും ചെടികളും ഇതിനകം അധികൃതർ കണ്ടെത്തിക്കഴിഞ്ഞു. ഒരു ഹെക്ടർ ഭൂമിയിൽ 10000 പരം ചെടികളും എന്നിങ്ങനെ കണക്കിലാണ് വനം രൂപകൽപ്പന ചെയുന്നത്.ദൗത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ മിനിയേച്ചർ പതിപ്പുകളും ഇവിടെ സ്ഥാപിക്കും.