Banner Ads

സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ രഞ്ജിനിയാണ് മരിച്ചത്. എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തുമണിയോടെയാണ് അപകടം.

കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ മരണപെട്ടു . മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്.

എംസി റോഡിലെ സ്ഥിരം അപകട മേഖലകളില്‍ ഒന്നാണ് കാഞ്ഞിരക്കാട് വളവെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടര്‍ യാത്രികനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *