
തിരുവനന്തപുരം : വിവാദ കഫ് സിറപ്പായ കോൾഡ്രിഫ് കേരളത്തിൽ നിരോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സിറപ്പിന്റെ വിതരണവും വിൽപനയും പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഈ ബാച്ചിലുള്ള സിറപ്പ് സംസ്ഥാനത്തെ മരുന്ന് കടകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ വിൽക്കാനോ നൽകാനോ പാടില്ല. ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്.എങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സിറപ്പിന്റെ വിതരണവും വിൽപനയും പൂർണ്ണമായി നിർത്തിവെക്കാൻ നിർദേശം നൽകിയതെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.