Banner Ads

കൊപ്പത്ത് ആഘോഷത്തിനിടെ സംഘർഷം; പോലീസ് ലാത്തിവീശി

കൊപ്പം: കൊപ്പം ദേശോത്സവത്തിന്റെ ഭാഗമായി നടന്ന നഗരപ്രദക്ഷിണത്തിനിടെ ഉപ ആഘോഷ കമ്മിറ്റികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം നിയന്ത്രണാതീതമായതോടെ സ്ഥിതിഗതികൾ ശാന്തമാക്കാൻ പോലീസ് ലാത്തിവീശി. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.കൊപ്പം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വർണ്ണാഭമായ ഘോഷയാത്ര നഗരത്തിൽ പ്രവേശിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

രണ്ട് ഉപ ആഘോഷ കമ്മിറ്റികൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കേറ്റം പെട്ടെന്ന് തന്നെ കൈയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ഘോഷയാത്ര തടസ്സപ്പെടുകയും നഗരത്തിൽ പരിഭ്രാന്തി പരക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പോലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ച് പ്രവർത്തകർ പരസ്പരം ആക്രമിക്കുന്നത് തുടർന്നതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയത്.

ലാത്തിച്ചാർജിലൂടെ പ്രവർത്തകരെ പിരിച്ചുവിട്ട ശേഷമാണ് നഗരത്തിലെ സ്ഥിതി ശാന്തമായത്.സംഘർഷസാധ്യത കണക്കിലെടുത്ത് കൊപ്പം നഗരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.സംഘർഷസാധ്യത കണക്കിലെടുത്ത് കൊപ്പം നഗരത്തിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.