Banner Ads

അയോധ്യയില്‍ ചൈനീസ് വിളക്കുകള്‍ക്കും അലങ്കാരങ്ങള്‍ക്കും ദീപാവലിയെ തുടന്ന് വിലക്ക്

ലക്‌നൗ :ചൈനീസ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്ബസില്‍ അനുവദിക്കില്ലെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു.അയോദ്ധ്യയില്‍ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ശ്രീരാമജന്മഭൂമിയിലും തീരങ്ങളിലും ചൈനീസ് വിളക്കുകള്‍ക്കും അലങ്കാരവസ്തുകള്‍ക്കും ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് നിരോധനമേര്‍പ്പെടുത്തി.

ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കും. സരയു ഘാട്ടുകളില്‍ മണ്‍ചിരാതുകള്‍ കത്തിച്ചും നദീതീരത്തെ അലങ്കരിച്ചും സാംസ്കാരിക പ്രകടനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കും.പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയ്‌ക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.വസ്ത്രങ്ങള്‍ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മല്‍ഹോത്രയെ നിയമിച്ചിട്ടുണ്ട്.

പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങള്‍ അലങ്കരിക്കും. രാമജന്മഭൂമി കാമ്ബസ് രണ്ട് ലക്ഷത്തോളം ദീപങ്ങള്‍ കൊണ്ട് പ്രകാശപൂരിതമാകുമെന്നും ചമ്ബത് റായ് പറഞ്ഞു.രാമജന്മഭൂമിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. രാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *