Banner Ads

കുട്ടികളുടെ ഭാവി പന്താടാൻ വയ്യ; പിഎം ശ്രീയിൽ ആശങ്ക വേണ്ട, ഫണ്ട് തടഞ്ഞതിനെതിരെ പ്രതികരിച്ച് മന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം കരാർ ഒപ്പിട്ടതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയിൽ ചേർന്നതിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്. പി.എം. ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രം സർവ ശിക്ഷാ ഫണ്ട് തടഞ്ഞുവെച്ചു. ഇതിലൂടെ കേരളത്തിന് 1158.13 കോടി രൂപ നഷ്ടമായി. കരാറിൽ ഒപ്പിട്ടതിനാൽ ഇനി കേരളത്തിന് പി.എം. ശ്രീ പദ്ധതി വഴി 1476 കോടി രൂപ ലഭിക്കും.

കൂടാതെ സർവ ശിക്ഷാ പദ്ധതി പ്രകാരം 971 കോടി രൂപയും കിട്ടും. ഫണ്ട് തടഞ്ഞുവെച്ചത് സൗജന്യ യൂണിഫോം, അലവൻസുകൾ എന്നിവയെ ബാധിച്ചു. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും വഴങ്ങാൻ സർക്കാർ തയ്യാറല്ല. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഫണ്ടല്ല നമുക്ക് അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.