Banner Ads

കുഞ്ഞുങ്ങൾ ഇനി വർണ പൂമ്പാറ്റകൾ; സ്കൂളുകളിലെ ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ല

തിരുവനന്തപുരം:സ്കൂളുകളിൽ ആഘോഷങ്ങൾ നടക്കുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത്തരം ദിവസങ്ങളിൽ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് വരാൻ കുട്ടികളെ അനുവദിക്കുമെന്നും മന്ത്രി. കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ! വർണ പൂമ്പാറ്റകളായി’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് തൃശൂരിൽ നടന്നത്‌.