
കോഴിക്കോട്:നഗരത്തിലെ ഫ്രീ ബേർഡ് പുനരധിവാസ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 11, 12, 13 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്.സ്കൂളിൽ എത്തേണ്ട സമയമായിട്ടും കുട്ടികൾ ഹാജരാകാത്തതിനെ തുടർന്ന് അധികൃതർ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് സ്കൂൾ അധികൃതർ പുനരധിവാസ കേന്ദ്രത്തിൽ വിവരമറിയിക്കുകയായിരുന്നു.കാണാതായ കുട്ടികളിൽ രണ്ടുപേർ ഗവൺമെന്റ് ഹൈസ്കൂളിലും ഒരാൾ നഗരത്തിലെ ചാലപ്പുറം സ്കൂളിലുമാണ് പഠിക്കുന്നത്. കുട്ടികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.