
ദില്ലി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചർച്ചകൾ മുറുകുന്നു. വോട്ടെണ്ണലിന് മുൻപേ തുടങ്ങിയ ഈ വടംവലിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളെ നേരിട്ട് ഫോണിൽ വിളിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി.
മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് പ്രമുഖ നേതാക്കളുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്.വി.ഡി. സതീശൻ,രമേശ് ചെന്നിത്തല,കെ.സി. വേണുഗോപാൽ സോഷ്യൽ മീഡിയയിൽ ഈ നേതാക്കളുടെ അനുയായികൾ തമ്മിൽ ആരംഭിച്ചിരിക്കുന്ന ‘പോസ്റ്റർ-കമന്റ് യുദ്ധം’ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ ഭയപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ ഈ നേതാക്കളുടെ അനുയായികൾ തമ്മിൽ ആരംഭിച്ചിരിക്കുന്ന ‘പോസ്റ്റർ-കമന്റ് യുദ്ധം’ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് മുതിർന്ന നേതാക്കൾ ഭയപ്പെടുന്നു.നേതാക്കൾക്കിടയിലെ പരസ്യമായ ഗ്രൂപ്പ് കളി തടയാൻ എഐസിസി കർശന നിർദ്ദേശങ്ങളാണ്.
തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ആരും പരസ്യമായി സംസാരിക്കാൻ പാടില്ല.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും നേതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.