
ചെന്നൈ: പ്രസവത്തിന് മൂന്ന് ദിവസം മാത്രം ബാക്കിയുള്ള പൂർണ ഗർഭിണിയായ യുവതിക്ക് വേദിയിൽ നിന്ന് താഴെയിറങ്ങിച്ചെന്ന് നിയമന ഉത്തരവ് കൈമാറി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈ കലൈവാനർ അരംഗം ഓഡിറ്റോറിയത്തിൽ നടന്ന തമിഴ്നാട് സർക്കാരിന്റെ നിയമന ഉത്തരവ് വിതരണ ചടങ്ങിലാണ് ജനമനസ്സുകൾ കീഴടക്കിയ ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്.
വൈദ്യുതി വകുപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അക്ഷയലക്ഷ്മി എന്ന ഉദ്യോഗാർത്ഥിക്കാണ് മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ച് നേരിട്ടെത്തി ഉത്തരവ് നൽകിയത്. മറ്റ് ഉദ്യോഗാർത്ഥികളെപ്പോലെ വേദിയിലേക്ക് വരാൻ അവതാരക അക്ഷയലക്ഷ്മിയുടെ പേര് വിളിച്ചപ്പോഴാണ് യുവതി പൂർണ ഗർഭിണിയാണെന്ന വിവരം മുഖ്യമന്ത്രി ശ്രദ്ധിക്കുന്നത്.പ്രയാസപ്പെട്ട് വേദിയിലേക്ക് നടന്നു വരാൻ നിൽക്കവെ, അവരെ ബുദ്ധിമുട്ടിക്കാതെ വിജയ് വേദിയിൽ നിന്ന് സദസ്സിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു.
അക്ഷയലക്ഷ്മിയുടെ അരികിലെത്തി നിയമന ഉത്തരവ് കൈമാറിയ മുഖ്യമന്ത്രി, അവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ആശംസകൾ നേരുകയും ചെയ്തു.”മറ്റു രാഷ്ട്രീയ പ്രവർത്തകർ കണ്ടുപഠിക്കേണ്ട മാതൃകയാണിത്, ഇദ്ദേഹമാണ് യഥാർത്ഥ ജനനായകൻ””മറ്റു രാഷ്ട്രീയ പ്രവർത്തകർ കണ്ടുപഠിക്കേണ്ട മാതൃകയാണിത്, ഇദ്ദേഹമാണ് യഥാർത്ഥ ജനനായകൻ”സോഷ്യൽ മീഡിയ പ്രതികരണങ്ങൾ തമിഴ്നാട് പിഎസ്സി (TNPSC) മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർഥികൾക്ക് അപ്പോയിന്റ്മെന്റ് ഓർഡർ കൈമാറുന്ന ചടങ്ങായിരുന്നു ഇത്.
പുതുതായി നിയമിക്കപ്പെട്ട 383 അസിസ്റ്റന്റ് എൻജിനീയർമാർക്കും (ഇലക്ട്രിക്കൽ), 18 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർമാർക്കുമാണ് മുഖ്യമന്ത്രി നേരിട്ട് ഉത്തരവുകൾ വിതരണം ചെയ്തത്.തന്റെ ഔദ്യോഗിക പദവിയുടെ പ്രോട്ടോക്കോൾ നോക്കാതെ സാധാരണക്കാരിയായ ഒരു ഗർഭിണിയോട് മുഖ്യമന്ത്രി കാണിച്ച ഈ കാരുണ്യപ്രവർത്തിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.