Banner Ads

ചേർത്തല രാജരാജേശ്വരി ക്ഷേത്രത്തിൽ ; കാണിക്കവഞ്ചികൾ തകർത്ത് മോഷണം,പ്രതിയെ പിടികൂടി പോലീസ്

ചേർത്തല:ചേർത്തല രാജരാജേശ്വരി ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് മോഷണം പ്രതികൾ അറസ്റ്റിൽ.വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു (22), പ്രായപൂർത്തിയാകാത്ത പുതിയകാവ് സ്വദേശി എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച പുലർച്ച 2.30നു ശേഷമായിരുന്നു മോഷണം.

ക്ഷേത്രത്തിനു മുന്നിൽ ആനപ്പന്തലിലും വടക്കേനടയിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളാണ് തകർത്ത് പണം കവർന്നത്.നഷ്ടപ്പെട്ട തുകയടക്കം ഇവരിൽനിന്ന് കണ്ടെടുത്തു. കിഴക്കേ നടയിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.രാവിലെ തന്നെ ക്ഷേത്രം അധികാരികൾ പട്ടണക്കാട് പൊലീസിനെ വിവരം അറിയിച്ചിരുന്നു.

മോഷ്ടക്കളുടെ ചിത്രങ്ങൾ പതിഞ്ഞ സി.സി ടി.വി ദൃശ്യങ്ങളും കൈമാറിയിരുന്നു. ചിത്രങ്ങൾ വ്യക്തമല്ലെങ്കിലും ഇതുപയോഗിച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷ്മാക്കളെ കുടുക്കിയത് ഉച്ചക്ക് 12ന് മുമ്ബ് മോഷണത്തിലുൾപ്പെട്ടവരെ പോലീസ് കണ്ടു പിടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *