
ആലപ്പുഴ: മോഷ്ടിച്ച ടിക്കറ്റുകൾ വിൽക്കാൻ കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു ലോട്ടറി കടയെ സമീപിച്ചതാണ് പ്രതിയെ കുടുക്കിയത്. ഏജന്റ് എന്ന വ്യാജേനയാണ് ഇയാൾ ടിക്കറ്റുകൾ കടയുടമയ്ക്ക് നൽകിയത്. ടിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് ഇവ ചേർത്തലയിൽ നിന്ന് മോഷണം പോയവയാണെന്ന് കടയുടമ തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ കടയുടമ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞു.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് നേരത്തെയും സംശയിച്ചിരുന്നു.
ഏകദേശം ആറു മാസം മുൻപ് ഇതേ ലോട്ടറി കടയുടെ ഷട്ടർ തുറക്കാൻ ശ്രമിച്ചതിന് ഇയാൾ പിടിയിലായിരുന്നു.പോലീസ് സംഘം ധനേഷിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്