
കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സിഐ ശ്യാം കുമാർ, എസ്എച്ച്ഓ വിശ്വജിത്ത്, ഗ്രേഡ് എസ്ഐ മനോജ്, സിപിഓ അരുൺ ജിത്ത് എന്നിവർക്കെതിരെയാണ് നടപടി.
അന്വേഷണത്തിൽ പൊലീസിന് പിഴവ് സംഭവിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ സമ്മതിച്ചിരുന്നു. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി എടുത്തത്.