
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയെ വീടിനടുത്തുള്ള പാടത്ത് നിന്നാണ് പിടികൂടിയത്. പിന്നാലെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ചെന്താമരയെ നെന്മാറ സ്റ്റേഷനിലേയ്ക്ക് എത്തിക്കുകയായിരുന്നു.നെന്മാറ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ചെന്താമരയെ ലോക്കപ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ലോക്കപ്പിലുള്ള ചെന്താമരയുടെ മൊഴിയെടുക്കുമ്ബോഴും കൂസലില്ലാതെയായിരുന്നു പൊലീസിനോടുള്ള പ്രതികരണം.പ്രതിയിൽ നിന്നും പൊലീസ് പ്രാഥമിക വിവര ശേഖരണം നടത്തി.