Banner Ads

വിവാദങ്ങൾ പേടിച്ചല്ല മാറ്റം; ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ, ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ അവസരം നൽകാത്തത് വിവാദങ്ങൾ ഭയന്നല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ. പാർട്ടിക്ക് ഇഷ്ടമുള്ളവരെ മത്സരിപ്പിക്കാൻ അവസരമുണ്ടെന്നും ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ എന്നും ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. പാർട്ടി തന്ന പദവിയിൽ ഉയർന്നു പ്രവർത്തിച്ചു എന്നാണ് താൻ വിശ്വസിക്കുന്നത്.

നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി പറയാൻ കഴിയില്ലെന്നും ആര്യ പറഞ്ഞു. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. തന്നെ ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് എന്ന ആരോപണം ഉന്നയിക്കുന്നത് സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ് എന്നും ആര്യ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.