
കോഴിക്കോട് : നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പതിനായിരം രൂപയോളം വില വരുന്ന ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി. പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കിൽ വീട്ടിൽ സുമീക്ക് (41) ആണ് പിടിയിലായത്.
അഞ്ചുമാവ് എന്ന സ്ഥലത്താണ് മോഷണശ്രമം നടന്നത്. എളമനപ്പാടം സ്വദേശി അരവിന്ദന്റെ ഓട്ടോറിക്ഷയിലെ ബാറ്ററിയാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജു, സിപിഒ ധനേഷ് എന്നിവർ ചേർന്ന് സുമീക്കിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.