Banner Ads

സിപിഎം നേതാവിനെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ചു; കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പത്തനംതിട്ട : സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെപി ഉദയഭാനുവിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പൊലീസ് കേസ്.

കെ പി ഉദയഭാനു നൽകിയ പരാതിയിൽ അടൂർ പോലീസാണ് കേസെടുത്തത്. പൊതുപ്രവർത്തനത്തെ മോശമായി ചിത്രീകരിക്കാനും, വ്യക്തിപരമായി അധിക്ഷേപിച്ച് ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തിതീർക്കാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ കെപി ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ നേതാവായിരുന്ന ശ്രീനാദേവി അടുത്തിടെയാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.