
കൊപ്പം: ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയും കടത്തും സ്ഥിരമാക്കിയ യുവാവ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തട ങ്കലിൽ. കൊപ്പം മണ്ണേകോട് മുണ്ടു കാട്ടിൽ വീട്ടിൽ 26 വയസ്സുകാരൻ അരുൺ കൃഷ്ണനെയാണ് പി ഐ ടി എൻ ടി പി എസ് വകുപ്പ് പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടങ്കലിലാക്കിയത്.
പട്ടാമ്പി കൊപ്പം ഭാഗങ്ങളിൽ യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ്, mdma, മെത്തഫിറ്റാമിൻ തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് അരുൺ കൃഷ്ണനെന്ന് പോലീസ് പറഞ്ഞു. മെയ് മാസത്തിൽ 3.50gm MDMA യുമായി ഇയാളെ പട്ടാമ്പി പോലീസ് പിടികൂടിയിരുന്നു.
പട്ടാമ്പി, പാലക്കാട് കസബ, കുറ്റിപ്പുറം, പട്ടാമ്പി excise റേഞ്ച് എന്നിവിടങ്ങളിലും ഇയാൾക്കെതിരെ സമാനമായ മയക്കുമരുന്ന് കേസുകൾ നിലവിൽ ഉണ്ട്. സ്ഥിരം മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള ശക്തമായ നിയമമാണ് പിഐടി എൻഡിപിഎസ് ആക്ട്. ഈ നിയമപ്രകാരം മയക്കുമരുന്നുമായി ഒരിക്കൽ പിടികൂടിയവർ സമാനകേസുകളിൽ പ്രതികളായവരെ ഒരുവർഷംവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും.