Banner Ads

പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ ; കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കപ്പലിലെ 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരികളായ ഉൽപ്പന്നങ്ങളുണ്ട്. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല ആരുടെയും നിയ്രണത്തിലുമല്ല കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്.കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയർന്നുവരുന്നു, കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. എളുപ്പത്തിൽ തീപിടിക്കാവുന്ന ദ്രാവകങ്ങൾ (flammable liquids) ക്ലാസ് 3 വിഭാഗത്തിൽ പെടുന്ന കണ്ടെയ്‌നറുകളിൽ ഉൾപ്പെടുന്നു.

കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു.പൊട്ടിത്തെറിക്കുന്നതും, വെള്ളവുമായി കലർന്നാൽഅപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരമാണ്.അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്.

കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളിൽ ഉള്ള ടൺ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലിൽ കലരുമെന്ന് ആശങ്കയുണ്ട്.