Banner Ads

കാഞ്ഞിരപ്പള്ളിയിൽ കാർ അപകടം; നവദമ്പതികളടക്കം സഞ്ചരിച്ച കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ദേശീയപാത 183-ൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തമ്പലക്കാട് കീച്ചേരിൽ അഭിജിത്ത് (24) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് ദീപു ഗോപാലകൃഷ്ണൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11:15-ഓടെയാണ് അപകടം നടന്നത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ആതിരയുടെ വിവാഹം കഴിഞ്ഞത്.