Banner Ads

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ രഹസ്യ നീക്കം തകർത്ത് പോലീസ്

കൊല്ലം : വൻതോതിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിച്ച രണ്ടുപേരെ കൊല്ലം അഞ്ചലിൽ വെച്ച് പോലീസ് പിടികൂടി. 3 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം ഷെഫീർ എന്നിവരാണ് പിടിയിലായത്.

ഇതര സംസ്ഥാനത്തുനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്താനാണ് പ്രതികൾ ശ്രമിച്ചത്. കെഎസ്ആർടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.