
തിരുവനന്തപുരം: എംസി റോഡിന് സമീപത്ത് നിന്നും കഞ്ചാവുചെടികൾ കണ്ടെത്തി.നാലു മാസമായ 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് എക്സൈസ് സംഘം കണ്ടെടുത്തത്.തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എസ് ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്‍റെ മുൻവശത്താണ് കഞ്ചാവ് ചെടി കണ്ടത്.
വാർത്താ ബോർഡിന് പിൻ വശത്തായി കാടുപിടിച്ച ഭാഗത്തായിരുന്നു കഞ്ചാവ് ചെടി വളർന്ന് നിന്നിരുന്നത്. എന്നാൽ ആരാണ് ചെടി വളർത്തിയതെന്ന വിവരം ലഭിച്ചില്ല.സ്ഥലത്തിനു സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളടക്കം കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സംശയത്തെ തുടർന്നായിരുന്നു പരിശോധന. എന്നാൽ കൂടുതലൊന്നും കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് എക്സൈസ് തീരുമാനം