Banner Ads

കൊറിയറില്‍ കഞ്ചാവ് എത്തിച്ചു; ജിം’ ഉടമ പിടിയില്‍

കൊറിയർ ഉപയോഗിച്ച് നാലു കിലോ കഞ്ചാവ് വരുത്തുകയായിരുന്നു.സംഭവത്തില്‍ ‘ജിം’ ഉടമ പിടിയില്‍.തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയും ട്രൈനറുമായ നെടുപുഴ സ്വദേശി വിഷ്ണുവിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്.ഇദ്ദേഹം മഹാരാഷ്ട്രയില്‍ നിന്ന് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തുകയായിരുന്നു.

എന്നാല്‍ പൊതി തുറക്കാൻ കമ്ബനി ജീവനക്കാർ ആവശ്യപ്പെട്ടപ്പോള്‍ വിഷ്ണു സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു .കാറില്‍ വന്നതിൻ്റെ സിസിടിവി കാമറ ദൃശ്യങ്ങള്‍ നോക്കിയാണ് പോലീസ് ആളെ പിടിച്ചത്.ഫിറ്റ്നസ് സെൻ്ററില്‍ നിന്ന് ഒന്നര കിലോ കഞ്ചാവ് നേരത്തെ തന്നെ എക്സൈസ് പിടികൂടിയിട്ടുണ്ടായിരുന്നു.

ഇതിനു ശേഷം വിഷ്ണു ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ ജിജോയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്. അതേസമയം, കഞ്ചാവ് വാങ്ങാൻ വിഷ്ണുവിന് ഗൂഗിള്‍ പേയിൽ പണംഅയച്ചു കൊടുത്തവരുടെയും വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ കൊറിയർ വഴി കഞ്ചാവ് വരുത്തിയാണ് വിതരണം ചെയ്തിരുന്നത്.

Tag

Leave a Reply

Your email address will not be published. Required fields are marked *