Banner Ads

കേരളത്തിൽ സ്കൂളിൽ പഠിക്കാനെത്തിയ ; അസം സ്വദേശിനിയെ കാണാനില്ല

കൊച്ചി: കേരളത്തിൽ പഠിക്കാനെത്തിയ അസം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ല.സഹോദരിക്കൊപ്പം തൈക്കൂടത്തു വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിനി അങ്കിത കൊയിറിയെ(15) കാണാനില്ലെന്നാണ് പരാതി.

കേരളത്തിൽ സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് എത്തിയത്. സഹോദരിയും ഭർത്താവും 20-ാംതിയ്യതി രാത്രി 7മണിക്ക് ജോലിക്കു പോയി തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരം കിട്ടുന്നവർ മരട് പൊലീസിൽ അറിയിക്കണം: 0484 2705659.