Banner Ads

ബസ് സമരം പിൻവലിച്ചു; കണ്ണൂർ-തലശ്ശേരി റൂട്ടിൽ സർവീസ് മുടങ്ങില്ല

കണ്ണൂർ : ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. നടാൽ അടിപ്പാതയിലെ പ്രശ്‌നങ്ങൾ, റോഡുകളിലെ കുഴികൾ, ഗതാഗതക്കുരുക്ക് എന്നിവ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബസ് ഉടമകളുമായി ആർ.ടി.ഒ. ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കുന്നതിൽ ഇടപെടൽ നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്‌കുമാർ കരുവാരത്ത് അറിയിച്ചു. ഇതോടെ ഈ റൂട്ടിൽ സർവീസുകൾ മുടങ്ങില്ല.