യാത്രാമദ്ധ്യേ ബസ് വഴിയിൽ നിർത്തി നിസ്കരിച്ചു, കർണാടക എസ്ആർടിസി ബസ് ഡ്രൈവർക്ക് സസ്പെൻഷൻ. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു . ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
ഏപ്രിൽ 29നാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിലുള്ള റൂട്ടിലായിരുന്നു സംഭവം.വീഡിയോയിൽ, യൂണിഫോം ധരിച്ച ജീവനക്കാരൻ യാത്രക്കാർ കാത്തിരിക്കുമ്ബോൾ പാർക്ക് ചെയ്തിരിക്കുന്ന ബസിനുള്ളിൽ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. ഔദ്യോഗിക ഡ്യൂട്ടി സമയം മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ വിമർശനത്തിന് കാരണമായി