കോഴിക്കോട്: സമയം പാലിക്കുന്നതിനെ ചൊല്ലി തർക്കം തുടർന്ന് ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ബസിന്റെ ചില്ല് അടിച്ചു തകര്‍ത്തു.കോഴിക്കോട് മുക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന നമാസ് ബസിന്റെ മുന്‍വശത്തെ ചില്ലാണ് തള്ളി തകർത്തത്.ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
കുന്ദമംഗലം കളന്‍തോട് വെച്ചാണ് അപകടമുണ്ടായത്.സംഭവത്തില്‍ നമാസ് ബസിന്റെ ഉടമസ്ഥന്‍ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം പിറകിലെ ഗ്ലാസുകളും അടിച്ചു തകര്‍ക്കപ്പെട്ടതായി പൊലീസിന് നല്‍കിയ പരാതിയില്‍ ഉടമ പറഞ്ഞു. ബസ് നിലവില്‍ കളന്‍തോട് ബസ് സ്‌റ്റോപ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഉടമയുടെ മറ്റൊരു ബസിന്റെ ഗ്ലാസ് നരിക്കുനിയില്‍ വച്ച് പുലര്‍ച്ചെ തകര്‍ത്തതായി സൂചനയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാമത്തെ ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊടുവള്ളി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.