
ഡെറാഡൂൺ: ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ രുദ്രപ്രയാഗ് ജില്ലയിൽ ഋഷികേശ് – ബദരീനാഥ് ദേശീയപാതയിൽ ഘോൾത്താറിന് സമീപ൦ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചെന്നും 10 പേരെ കാണാനില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്.