
തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർഥിക്ക് പരിക്ക്.ഇന്ന് രാവിലെ എട്ടരയോടെ പൊടിയാടി ജംഗ്ഷനിൽ ആയിരുന്നു സംഭവം. സ്റ്റോപ്പിൽ നിർത്തിയ ബസ് നീങ്ങി തുടങ്ങവേ കുട്ടി പിൻവശത്തെ വാതിൽ പടിയിൽ നിന്നും തെറിച്ച പുറത്തേക്ക് വീഴുകയായിരുന്നു.
മാവേലിക്കര – തിരുവല്ല റൂട്ടിൽ ഓടുന്ന രഘു മോൻ എന്ന ബസ്സിൽ നിന്നുമാണ് കുട്ടി തെറിച്ച് വീണത്. കുട്ടി വീണ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ വാഹനത്തിൽ എത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തങ്ങളുടെ ബസ്സിൽ നിന്നും ആരും താഴേക്ക് വീണില്ലെന്ന് പറഞ്ഞ ജീവനക്കാർ മനു കുമാറിനോട് തട്ടിക്കയറി. തുടർന്ന് മറ്റ് യാത്രക്കാരുടെ യാത്ര മുടങ്ങാതിരിക്കാൻ പോലീസ് ഇടപെട്ട് ബസ് വിട്ടയക്കുകയായിരുന്നു.