ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (TVK) കൊടിയിൽ നിന്ന് ആന ചിഹ്നം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി (BSP) തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
മറുപടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്ന് TVK വ്യക്തമാക്കിയിട്ടുണ്ട്. TVKയുടെ പതാകയുടെ രൂപകല്പനയ്ക്ക് സ്പാനിഷ് ദേശീയ പതാകയുമായി സാമ്യമുണ്ടെന്ന് മുമ്പ് ഒരു സാമൂഹിക പ്രവർത്തകൻ ആരോപിച്ചിരുന്നു.