Banner Ads

അതിക്രൂര കൊലപാതകം: ഒളിവിൽ കഴിഞ്ഞ യുവതിയെയും പിഞ്ചുകുഞ്ഞിനെയും ലിവിംഗ് പങ്കാളി തേടിയെത്തി കൊന്നു!

ദില്ലി:ലിവിങ് പങ്കാളിയുമായി വഴക്കിട്ട് കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിരുന്ന യുവതിക്ക് ദാരുണാന്ത്യം.ദില്ലിയിലെ മജ്നു കാ തിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി കൊലപ്പെടുത്തിയത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്.

കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്നത് ഉത്തരാഖണ്ഡ് സ്വദേശിനിയുടെ കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കു‌‌ഞ്ഞും യുവതിയും മാത്രമായിരുന്നു. കൂട്ടുകാരി മൂത്ത മകളെ സ്കൂളിൽ നിന്ന് ഉച്ചയോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും യുവതിയേയും കാണുന്നത്.

യുവതിയുടെ ലിവിംഗ് പാർടണറായിരുന്ന യുവാവാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. കാമുകിയുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ ദിനചര്യ അറിയാമായിരുന്ന യുവാവ് വീട്ടുകാർ ജോലിക്ക് പോയ സമയത്ത് മുൻ പങ്കാളിയേയും കൂട്ടുകാരിയുടെ കുഞ്ഞിനേയും ആക്രമിച്ചുവെന്നാണ് സംശയിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ യുവാവ് ഒളിവിലാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.