
കോട്ടയം : വാടകയ്ക്ക് എടുത്ത ടിപ്പർ വാഹനം തിരികെ നൽകാതെ ഉടമയ്ക്ക് നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിൽ യുവാവ് വാകത്താനം പോലീസിൻ്റെ പിടിയിലായി. അമയന്നൂർ പുളിയന്മാക്കൽ കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (31) ആണ് അറസ്റ്റിലായത്.
വാകത്താനം സ്വദേശിയുടെ പക്കൽ നിന്ന് മാസം 8,900 രൂപ വാടകയ്ക്ക് എടുത്ത ടിപ്പർ വാഹനം ഇയാൾ നാളിതുവരെ തിരികെ നൽകുകയോ വാടക നൽകുകയോ ചെയ്തിരുന്നില്ല. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ടിപ്പർ ഉടമയുടെ പരാതിയെ തുടർന്ന് വാകത്താനം പോലീസ് ഇന്ന് (ഒക്ടോബർ 26, 2025) പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയായ സുധിൻ സുരേഷിനെതിരെ ഏറ്റുമാനൂർ, വർക്കല, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകളും, കിടങ്ങൂർ സ്റ്റേഷനിൽ എൻഡിപിഎസ് (NDPS) നിയമപ്രകാരമുള്ള കേസും നിലവിലുണ്ട്.