Banner Ads

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി; ഇമെയിൽ സന്ദേശം ലഭിച്ചത് പൊലീസ് ആസ്ഥാനത്തേക്ക്

ചെന്നൈ : നടൻ അജിത്തിന്റെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വീട്ടിൽ ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചത്. സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ്, പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല.

ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തമിഴ് സിനിമാരംഗത്തെ പ്രമുഖരുടെ വീടുകളിൽ വ്യാജ ബോംബ് ഭീഷണി ഉയരുന്നത് ഇത് ആദ്യമായല്ല. അടുത്തിടെ നടി രമ്യ കൃഷ്ണന്റെ വീട്ടിലും സമാനമായ ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന് മുൻപ് രജനികാന്ത്, വിജയ്, തൃഷ, നയൻതാര തുടങ്ങിയ താരങ്ങളുടെ വീടുകളിലും വ്യാജ ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.