Banner Ads

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ; വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരിയാപുരം സ്വദേശി ചെക്കുമാരകത്തിൽ സലീമിന്റെ മകൻ ഷെമിൻ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഞ്ചിക്കോട്ടെ സ്വകാര്യ ഫാർമസി കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയാണ്.

തെക്കേ മലമ്പുഴ മേഖലയിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയതായിരുന്നു ഷെമിൻ. കുളി കഴിഞ്ഞ് നദിയിൽ നിന്ന് തിരികെ കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥി അബദ്ധത്തിൽ വെള്ളത്തിൽ അകപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.