
കോട്ടയം:മീനച്ചിലാറ്റിൽ കാണാതെപോയ വിദ്യാർഥികളിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുത്തു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെരുവന്താനം സ്വദേശി ആബിൻ ജോസഫിന്റെ മൃതദേഹം ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെടുത്തിരുന്നു.
ഒപ്പമുണ്ടായിരുന്ന അമൽ ജോമോനായുള്ള തിരച്ചിലാണ് മൂന്നാം ദിനം രാവിലെ തുടങ്ങിയത്.ശനിയാഴ്ച്ച വൈകിട്ടാണ് മുണ്ടക്കയം പെരുവന്താനം സ്വദേശി ആബിൻ ജോസഫും, അടിമാലി സ്വദേശി അമൽ ജോമോനും മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ടത്.രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ഭരണങ്ങാനം ഭാഗത്തുള്ള അസ്സിസ്റ്റി ഇൻസ്റ്റിറ്റ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് ഇവർവിദ്യാർഥികളെ കാണാതായെന്ന വിവരം ലഭിച്ചയുടൻ തന്നെ ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും തെരച്ചിൽ ആരംഭിച്ചിരുന്നു.ആബിൻ ജോസഫിൻ്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.