തിരുവനന്തപുരം:ബോബി ചെമ്മണ്ണൂർ ജയിലിൽ ആയിരിക്കുന്ന സമയത്ത് മധ്യമേഖല ഡിഐജി അജയകുമാർ ബോബി ചെമണ്ണൂരിന്റെ മറ്റൊരു കാറിൽ എത്തി. വിസിറ്റേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാതെ ബോബി ചെമണ്ണൂരിന് പരിചയക്കാരുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി എന്നാണ് കണ്ടെത്തൽ.മധ്യമേഖല ജയിൽ ഡിഐജി അജയകുമാർ, കാക്കനാട് ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ബോബി ചെമണ്ണൂരിന് ജയിലിൽ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായി കണ്ടെത്തിയത്.ജയിൽ മേധാവി അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. ഇതിന് പിന്നാലെയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.ജയിൽ സൂപ്രണ്ട് രാജു എബ്രഹാം അദ്ദേഹത്തിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ഉപയോഗിക്കാനായി ബോബി ചെമ്മണ്ണൂരിന് നൽകി എന്നാണ് കണ്ടെത്തൽ.